
അഭിമുഖംഹമീദ് വാണിമേല്‍ / ഇസ്‌മാഈൽ മാടാശേരി___________________________________
ഹമീദ് വാണിമേല്‍
കാല്‍നൂറ്റാണ്ടോളം കാലം ജമാഅത്തെ ഇസ്‌ലാമിയുടെ വളര്‍ച്ചയില്‍ നേതൃപരമായ പങ്കുവഹിച്ച്, കേവലം ഒരു സാമുദായിക സംഘടന മാത്രമായിരുന്ന പ്രസ്ഥാനത്തിന് സാമൂഹ്യ, രാഷ്‌ട്രീയ ഇടപെടലിലൂടെ പൊതുസമൂഹത്തിന് മുന്നില്‍ സ്വീകാര്യതയുണ്ടാക്കിയ ഹമീദ് വാണിമേല്‍ സംഘടനയോട് വിടപറഞ്ഞിരിക്കുകയാണ്. കേഡര്‍ സംവിധാനത്തില്‍ ഒളിപ്പിച്ചുവെച്ച വൈരുധ്യാധിഷ്‌ഠിത തത്വവാദങ്ങളില്‍ കെട്ടുപിണയാന്‍ ഇനി താനില്ലെന്ന് വെട്ടിത്തുറന്ന് പറഞ്ഞാണ് ഹമീദ് പടിയിറങ്ങുന്നത്. ഹാകിമിയ്യത്തില്‍ വെള്ളം ചേര്‍ക്കാന്‍ പുതിയ തന്ത്രങ്ങള്‍ മെനയുന്ന നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തിയാണ് ഹമീദ് സംഘടനയുടെ പരമോന്നത സമിതിയായ അഖിലേന്ത്യാ ശൂറാ അംഗത്വം, സംസ്ഥാന ശൂറാ അംഗത്വം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വം,...